കോണ്ടത്തിന് ക്ഷാമമുള്ള ഒരു രാജ്യം, അതാണ് പോലും അവരെല്ലാം സ്വപ്നം കണ്ടത്. നമുക്കെല്ലാം സെക്സ് ചെയ്യാൻ തോന്നുമ്പോൾ നമ്മൾ വിരലുകൾ കൊണ്ട് ചെയ്യണം, നടുവിരലിനു അത്രയും നീളം ഉള്ളത് നല്ലതാണെന്ന് വിചാരിച്ച് സമാധാനിച്ചോളണം. പ്രോസ്റ്റിറ്റ്യൂഷൻ ലീഗൽ ആണപ്പാ പിന്നെ എന്തിനാ...
2015 നവംബർ 6, വെള്ളിയാഴ്‌ച
2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച
പേരറിയാത്ത പ്രാണികളുടെ ചിത്രം പകര്‍ത്തുക
തലപ്പില്‍ പകച്ചു നില്‍ക്കുന്ന
പെണ് വേരുകളുടെ നിറം കാണാം.
എനിക്കോ നിനക്കോ അല്ലാതെ
മറ്റാര്‍ക്കും ഓടിക്കളിക്കാനാകാത്ത
വഴുക്കാത്ത നിലം വേണമെന്ന്
വാശി പിടിച്ചവരെല്ലാം പോയി.
നീല നക്ഷത്രം:
അതുമാത്രം തൂങ്ങിപ്പിടിച്ച്
വിങ്ങി വിറച്ച്
കഷ്ടപ്പെട്ട് മിന്നുകയും
മിനുങ്ങുകയും ചെയ്യുന്ന ഒരു
വലിയ ആകാശം.
കടല്‍ മഷി കണക്കെ
ചൊക്ക് നിറച്ച കണ്ണു മിനുക്കി
നീ എന്നും പുറത്തോട്ടിറങ്ങി.
നിന്റെ നോക്കി കൊതി കൊണ്ടവര്‍ക്ക്
നടു വിരല്‍ കാട്ടി.
നീ ആണോ പെണ്ണോ എന്ന് സംശയിച്ചവര്‍
അന്നേരം തന്നെ മരിച്ചുപോയി, അല്ലെ?
എന്നിട്ടും ചെളി നിറഞ്ഞ നഖം
ഈര്‍ക്കിലി കൊണ്ട്
മിനുക്കിത്തുടച്ച കാലങ്ങളില്‍
വിഴുങ്ങിയ കണ്ണീരു കണക്കെ നീ
'ഒരു ഹിജഡയുടെ ആത്മകഥ'
വായിച്ച് നീ മുടി നീട്ടി.
എന്നിട്ടും നീ താമസിക്കുന്ന ഒറ്റമുറി വീടിന്റെ
കീഴത്തെ ഊടുവഴിയിലൂടെ
പണികഴിഞ്ഞ് നടന്നു പോകുന്ന
തെലുഗു വര്‍ത്താനം കേട്ടു കേട്ട്
ചെരുപ്പടിയൊച്ച കേട്ട്
നീ ഉറങ്ങിയപ്പോഴും
ഒരൊറ്റ കൈവീശലില്‍
നിനള്‍ക്ക് നഷ്ടപ്പെട്ട നഗരം
നിന്നെ എപ്പോഴും കുത്തി.
തുമ്മാന്‍ ചവച്ചു തുപ്പിയ പാടുകളില്‍
ഈച്ചയാര്‍ക്കുന്ന
പൊട്ടിയ ഹെയര്‍ ക്ലിപ്പുകളും
ചത്ത ഉറകളും കാഴ്ച്ചക്കാര്‍ ചവിട്ടിക്കൊന്ന
മുറ്റമുള്ള
സിനിമാക്കൊട്ടക കണക്കെ
നിന്റെ തല ദിവസം ദിവസം പെരുത്തുവന്നു.
നീ തീവണ്ടികള്‍ കയറി,
തുരുമ്പ് മണം, വിയര്‍പ്പ്, പൊടിക്കാറ്റ്, ചൂട്.
കാലുകള്‍ക്കിടയില്‍ നീ മാത്രം അറിഞ്ഞ
ഒരു വിറ നിന്നോടൊപ്പം വളര്‍ന്നു.
മണ്‍പാത്രങ്ങളും ചൂരല്‍ക്കൊട്ടകളും
ബക്രീദ് കാലത്ത്
കൊമ്പുകളില്‍ ചായം തേച്ച
ആട്ടിന്‍കൂട്ടങ്ങളും വില്‍ക്കപ്പെടുന്ന
തെരുവിലൂടെ
മധുരക്കിഴങ്ങും നിലക്കടലയും തേടി
നീ
ഒറ്റയ്ക്ക് തന്നെ നടന്നു.
നിന്റെ സൗന്ദര്യം എന്താണ്?
നിന്റെ നിലപാട് എന്താണ്?
അവര്‍ നിന്നെ ഓട്ടോയില്‍
എവിടെയാണ് ഇരുത്തുന്നത്?
അധികാരികളില്‍ നിന്ന് എത്ര അകലത്താണ് നീ?
വിലപിടിച്ച ഉടുപ്പുകളോട്
പ്രേമമില്ലാത്ത നിന്നോട്
ആര്‍ക്കൊക്കെയാണ് അസൂയ!!
ചരക്കു ലോറിയുടെ മേല്‍ പുതച്ച
താര്‍പ്പായ കണക്കെ
നീ എല്ലാക്കാലവും ഇളകിക്കൊണ്ടിരിക്കും
എന്നാണ് അവര്‍ പാവങ്ങള്‍
ഇപ്പോഴും കരുതുന്നത്.
പക്ഷെ നീ
നിന്റെ ഒഴപ്പ്,
നിന്റെ തിളപ്പ്,
നിന്റെ നര,
നിന്റെ കഴപ്പ്,നിന്റെ കവിളിലെ
കനല്‍പ്പാട്
കാല്‍പ്പാദങ്ങളിലെ എണ്ണിയാല്‍ തീരാത്ത
ചുളിവ്,
പല്ലിലെ കറ,
നെഞ്ചിലെ മിനുത്ത രോമങ്ങള്‍,
കഥ
എല്ലാം
ചോറ്റുപാത്രത്തിലെന്ന കണക്കെ
ചൂടോടെ ചേര്‍ത്തമര്‍ത്തി അടച്ചു വെക്കണം.
മഴ മണക്കുന്ന ഇലകളുള്ള കാട്ടിലേക്ക്
ഒരു ഒച്ചിന്റെ കൂടെ
സൈക്കിള്‍ ചവിട്ടി
പൂമ്പാറ്റകളെ പിന്തുടരുക.
പേരറിയാത്ത പ്രാണികളുടെ
ചിത്രം പകര്‍ത്തുക.
പെണ് വേരുകളുടെ നിറം കാണാം.
എനിക്കോ നിനക്കോ അല്ലാതെ
മറ്റാര്‍ക്കും ഓടിക്കളിക്കാനാകാത്ത
വഴുക്കാത്ത നിലം വേണമെന്ന്
വാശി പിടിച്ചവരെല്ലാം പോയി.
നീല നക്ഷത്രം:
അതുമാത്രം തൂങ്ങിപ്പിടിച്ച്
വിങ്ങി വിറച്ച്
കഷ്ടപ്പെട്ട് മിന്നുകയും
മിനുങ്ങുകയും ചെയ്യുന്ന ഒരു
വലിയ ആകാശം.
കടല്‍ മഷി കണക്കെ
ചൊക്ക് നിറച്ച കണ്ണു മിനുക്കി
നീ എന്നും പുറത്തോട്ടിറങ്ങി.
നിന്റെ നോക്കി കൊതി കൊണ്ടവര്‍ക്ക്
നടു വിരല്‍ കാട്ടി.
നീ ആണോ പെണ്ണോ എന്ന് സംശയിച്ചവര്‍
അന്നേരം തന്നെ മരിച്ചുപോയി, അല്ലെ?
എന്നിട്ടും ചെളി നിറഞ്ഞ നഖം
ഈര്‍ക്കിലി കൊണ്ട്
മിനുക്കിത്തുടച്ച കാലങ്ങളില്‍
വിഴുങ്ങിയ കണ്ണീരു കണക്കെ നീ
'ഒരു ഹിജഡയുടെ ആത്മകഥ'
വായിച്ച് നീ മുടി നീട്ടി.
എന്നിട്ടും നീ താമസിക്കുന്ന ഒറ്റമുറി വീടിന്റെ
കീഴത്തെ ഊടുവഴിയിലൂടെ
പണികഴിഞ്ഞ് നടന്നു പോകുന്ന
തെലുഗു വര്‍ത്താനം കേട്ടു കേട്ട്
ചെരുപ്പടിയൊച്ച കേട്ട്
നീ ഉറങ്ങിയപ്പോഴും
ഒരൊറ്റ കൈവീശലില്‍
നിനള്‍ക്ക് നഷ്ടപ്പെട്ട നഗരം
നിന്നെ എപ്പോഴും കുത്തി.
തുമ്മാന്‍ ചവച്ചു തുപ്പിയ പാടുകളില്‍
ഈച്ചയാര്‍ക്കുന്ന
പൊട്ടിയ ഹെയര്‍ ക്ലിപ്പുകളും
ചത്ത ഉറകളും കാഴ്ച്ചക്കാര്‍ ചവിട്ടിക്കൊന്ന
മുറ്റമുള്ള
സിനിമാക്കൊട്ടക കണക്കെ
നിന്റെ തല ദിവസം ദിവസം പെരുത്തുവന്നു.
നീ തീവണ്ടികള്‍ കയറി,
തുരുമ്പ് മണം, വിയര്‍പ്പ്, പൊടിക്കാറ്റ്, ചൂട്.
കാലുകള്‍ക്കിടയില്‍ നീ മാത്രം അറിഞ്ഞ
ഒരു വിറ നിന്നോടൊപ്പം വളര്‍ന്നു.
മണ്‍പാത്രങ്ങളും ചൂരല്‍ക്കൊട്ടകളും
ബക്രീദ് കാലത്ത്
കൊമ്പുകളില്‍ ചായം തേച്ച
ആട്ടിന്‍കൂട്ടങ്ങളും വില്‍ക്കപ്പെടുന്ന
തെരുവിലൂടെ
മധുരക്കിഴങ്ങും നിലക്കടലയും തേടി
നീ
ഒറ്റയ്ക്ക് തന്നെ നടന്നു.
നിന്റെ സൗന്ദര്യം എന്താണ്?
നിന്റെ നിലപാട് എന്താണ്?
അവര്‍ നിന്നെ ഓട്ടോയില്‍
എവിടെയാണ് ഇരുത്തുന്നത്?
അധികാരികളില്‍ നിന്ന് എത്ര അകലത്താണ് നീ?
വിലപിടിച്ച ഉടുപ്പുകളോട്
പ്രേമമില്ലാത്ത നിന്നോട്
ആര്‍ക്കൊക്കെയാണ് അസൂയ!!
ചരക്കു ലോറിയുടെ മേല്‍ പുതച്ച
താര്‍പ്പായ കണക്കെ
നീ എല്ലാക്കാലവും ഇളകിക്കൊണ്ടിരിക്കും
എന്നാണ് അവര്‍ പാവങ്ങള്‍
ഇപ്പോഴും കരുതുന്നത്.
പക്ഷെ നീ
നിന്റെ ഒഴപ്പ്,
നിന്റെ തിളപ്പ്,
നിന്റെ നര,
നിന്റെ കഴപ്പ്,നിന്റെ കവിളിലെ
കനല്‍പ്പാട്
കാല്‍പ്പാദങ്ങളിലെ എണ്ണിയാല്‍ തീരാത്ത
ചുളിവ്,
പല്ലിലെ കറ,
നെഞ്ചിലെ മിനുത്ത രോമങ്ങള്‍,
കഥ
എല്ലാം
ചോറ്റുപാത്രത്തിലെന്ന കണക്കെ
ചൂടോടെ ചേര്‍ത്തമര്‍ത്തി അടച്ചു വെക്കണം.
മഴ മണക്കുന്ന ഇലകളുള്ള കാട്ടിലേക്ക്
ഒരു ഒച്ചിന്റെ കൂടെ
സൈക്കിള്‍ ചവിട്ടി
പൂമ്പാറ്റകളെ പിന്തുടരുക.
പേരറിയാത്ത പ്രാണികളുടെ
ചിത്രം പകര്‍ത്തുക.
2015 ഓഗസ്റ്റ് 29, ശനിയാഴ്‌ച
നീലച്ചടയന്‍ തിരുമ്മിത്തിരുമ്മി ചുവരും ചാരിയിരിക്കുന്നു ചുവന്ന കണ്ണുള്ള ഒരുത്തി
കവിതയിലെ അവസാനത്തെ വരി വിഴുങ്ങണോ ലോകത്തിന് കൊടുക്കണോ എന്നാണ് മുടികൊഴിച്ചിലുള്ള അയാളുടെ
എന്നത്തേയും സംശയം.
അവള്‍ക്കും അയാള്‍ക്കും പുറമേ അടഞ്ഞ ജനലുകളല്ലാതെ അവിടുന്നും ഇവിടുന്നും വേറെയും നൂറാളുകള്‍.
അവര്‍ക്കെല്ലാം വേണ്ടി അവള്‍ അന്നും, കഥ പറഞ്ഞ് തുടങ്ങിയില്ല.
കവിതയിലെ അവസാനത്തെ വരി വിഴുങ്ങണോ ലോകത്തിന് കൊടുക്കണോ എന്നാണ് മുടികൊഴിച്ചിലുള്ള അയാളുടെ
എന്നത്തേയും സംശയം.
അവള്‍ക്കും അയാള്‍ക്കും പുറമേ അടഞ്ഞ ജനലുകളല്ലാതെ അവിടുന്നും ഇവിടുന്നും വേറെയും നൂറാളുകള്‍.
അവര്‍ക്കെല്ലാം വേണ്ടി അവള്‍ അന്നും, കഥ പറഞ്ഞ് തുടങ്ങിയില്ല.
2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച
മാലിനി നഗരം വരച്ചിട്ട ചായക്കപ്പുകൾ
"ദിവസങ്ങളുടെ സുവിശേഷത്തിൽ എന്റെ വകയായി ഒരധ്യായം കൂടെ ചേർക്കണം രാജൻ. ഏകാന്തതയുടെ പ്രേതങ്ങളായി ഓർമ്മയിലും, അടിഞ്ഞു ചീഞ്ഞു പോയ മറവിയിലും പിന്നെ എല്ലാക്കാലവും ഓര്ക്കുന്ന ചില പാട്ടുകളുടെയും നല്ല കാറ്റുള്ള ചില ദിവസങ്ങളുടെയും സ്വഭാവം കണക്കെ എന്നെ അങ്ങനെ പോകാൻ വിടുക, അവസാനം വരെ."മാലിനി ആലോചിച്ചു, ഇങ്ങനെ എഴുതിത്തുടങ്ങുമ്പോൾ ഏകാന്തതയുടെയും പൊതുഓർമ്മയുടെയും സുവിശേഷത്തെപ് പറ്റിയും രാജന്റെ എഴുത്തുത്തരവാദിത്തത്തെപ്പറ്റി യും വായനക്കാർക്കുനടായെക്കാവുന്ന സംശയങ്ങളെപ്പറ്റിയും ആലോചിക്കണം.
വർഷങ്ങൾ കൊണ്ട് രാജൻ എത്ര എഴുതിക്കാണും ? രാജൻ മുറ്റത്ത് നിന്ന് മഴ കൊള്ളുകയാണ്,അവന്റെ പ്രായമുള്ള ഒരുപാട് യുവാക്കൾ ഇരുന്ന് പുകയ്ക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ഒരു ചെറിയ വീടിന്റെ മുറ്റത്ത്. ലൈറ്റുകൾ അണച്ച് അവർ പുറത്തെ മഴ അറിയുകയാണ്. പുറത്തിറങ്ങി മഴ നനയണമെങ്കിൽ അവരുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ട്.അവൾ ജനാലയിലൂടെ കൈ നീട്ടി മഴ നനയുകയാണ്.മാലിനി.മാലിനിയുടെ അകത്ത് നാട്ടുകാർ കൂട്ടിയിട്ട, ചിതയ്ക്ക് അവർ തന്നെ തീ കൊളുത്തിയിരിക്കുന്നു. അവളുടെ ഓരോ പിറന്നാളിലും അവർ ചിത വലുതാക്കുന്നു, വളർന്ന ഒരു പെണ്ണിന് വേണ്ടുന്ന ചിത.വളർന്നു വഴിതെറ്റാൻ പോകുന്ന ഒരു പെണ്ണിന് വേണ്ട ചിത. അവളുടെ താടിയെല്ലിനോട് ചേർന്നമർന്നു കിടക്കുന്ന മാവിന്റെ വിറകു കഷ്ണങ്ങൾ. അവളുടെ കണ്പീലികളിലും കാൽമുട്ടിലും വിരലുകളിലും കൃത്യമായി ചേർന്ന് നിൽക്കുന്ന തരം വിറകുകൾ. "നിനക്ക് നല്ല ചൂടുണ്ട്, പനിക്കുന്നുണ്ടോ ?" അൻവർ അവളുടെ നെറ്റി തൊട്ടുനോക്കി.അടുക്കളയിൽ വെന്തുകൊണ്ടിരിക്കുന്ന അരിയിലെക്ക് അവൻ എണീറ്റു.
വർഷങ്ങൾ കൊണ്ട് രാജൻ എത്ര എഴുതിക്കാണും ? രാജൻ മുറ്റത്ത് നിന്ന് മഴ കൊള്ളുകയാണ്,അവന്റെ പ്രായമുള്ള ഒരുപാട് യുവാക്കൾ ഇരുന്ന് പുകയ്ക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ഒരു ചെറിയ വീടിന്റെ മുറ്റത്ത്. ലൈറ്റുകൾ അണച്ച് അവർ പുറത്തെ മഴ അറിയുകയാണ്. പുറത്തിറങ്ങി മഴ നനയണമെങ്കിൽ അവരുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ട്.അവൾ ജനാലയിലൂടെ കൈ നീട്ടി മഴ നനയുകയാണ്.മാലിനി.മാലിനിയുടെ അകത്ത് നാട്ടുകാർ കൂട്ടിയിട്ട, ചിതയ്ക്ക് അവർ തന്നെ തീ കൊളുത്തിയിരിക്കുന്നു. അവളുടെ ഓരോ പിറന്നാളിലും അവർ ചിത വലുതാക്കുന്നു, വളർന്ന ഒരു പെണ്ണിന് വേണ്ടുന്ന ചിത.വളർന്നു വഴിതെറ്റാൻ പോകുന്ന ഒരു പെണ്ണിന് വേണ്ട ചിത. അവളുടെ താടിയെല്ലിനോട് ചേർന്നമർന്നു കിടക്കുന്ന മാവിന്റെ വിറകു കഷ്ണങ്ങൾ. അവളുടെ കണ്പീലികളിലും കാൽമുട്ടിലും വിരലുകളിലും കൃത്യമായി ചേർന്ന് നിൽക്കുന്ന തരം വിറകുകൾ. "നിനക്ക് നല്ല ചൂടുണ്ട്, പനിക്കുന്നുണ്ടോ ?" അൻവർ അവളുടെ നെറ്റി തൊട്ടുനോക്കി.അടുക്കളയിൽ വെന്തുകൊണ്ടിരിക്കുന്ന അരിയിലെക്ക് അവൻ എണീറ്റു.
എത്ര വേണമെങ്കിലും കഴിക്കാവുന്ന ചോറും- മെലിഞ്ഞ തൂവെള്ള അരിയുടെ-(വരണ്ട പാടങ്ങളുടെ കുതിരിൽ ചുവന്ന ചേലയുടുത്ത ഒരു എഴുപതുകാരി നിൽക്കുന്നുണ്ട്, വിശ്രമിക്കുകയാണ്,കൊയ്ത്തു പണിയിൽ നിന്ന്), മൂന്നു റൊട്ടിയും നല്ല പുളിപ്പുള്ള നാരങ്ങാ അച്ചാറും തൈരുമൊക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ എണീക്കുമ്പോൾ കണ്ണാടിയിൽ ആദിവസം ആദ്യമായി അവൾ അവളെ കണ്ടു. "എന്റെ ഞാൻ". മാലിനി. കഴുത്തെത്തി നില്ക്കുന്ന മുടിയും ഒട്ടും നിറയാത്ത നെഞ്ചും എല്ലാപ്പോഴും കലങ്ങിച്ചുവന്നുകിടക്കുന്ന കണ്ണുകളും ഉടുപ്പുകളും കാരണം പിങ്ക് ഫ്ലോയ്ഡ് ഫീമെയിൽ എന്ന് ഒരു കൂട്ടുകാരൻ അവളെ വിളിച്ചു, അവള്ക്കത് ഇഷ്ടപ്പെട്ടു.
വാഷ് ബേസിനിൽ തവിട്ടു നിറമുള്ള ഒരു വണ്ട് വീണുകിടക്കുന്നു.അത്തരമൊന്നിനെ മുമ്പ് പിടിച്ചു കയറ്റുമ്പോൾ വാതകം ചീറ്റി വിരല് വേദനിച്ച്ചതിന്റെ ഓർമ്മയിൽ മാലിനി പിന്തിരിഞ്ഞു. വേണ്ട. വേണ്ടെങ്കിൽ വേണ്ട.പിൻഭാഗത്ത് നിന്നും തള്ളിയെണീപ്പിക്കാനും നോക്കി,നടക്കുന്നില്ല. അനങ്ങുന്നില്ല. അരിപ്പയുടെ കുഞ്ഞു കുഞ്ഞു തുളകളിൽ അമർന്നു നിൽക്കുകയാണ്.അവൾ തൊട്ടപ്പുറത്തെ ബേസിനിൽ കൈ കഴുകി.മറ്റൊരാൾ വരികയും ചോറും കറിയും കുഴഞ്ഞ കൈ കഴുകി കാർക്കിച്ചു തുപ്പുകയും ചെയ്തു.വണ്ടിന് എരിഞ്ഞോ ? പുകഞ്ഞോ ? ശ്വാസം മുട്ടിയോ ? അതിനകത്തൊരു വണ്ട് വീണിരിക്കുന്നു എന്ന് പറഞ്ഞാ അയാൾ ശ്രദ്ധിക്കുമായിരുന്നോ?
എന്താ ഞാൻ പറഞ്ഞു വന്നത് ? ആ...മാലിനി...മാലിനി എന്ന പെണ്ണ് മയിലിന്റെ കരച്ചിൽ പോലെയാണ് എനിക്ക്. എല്ലാ നേരത്തും എനിക്ക്ഷ്ടമാണ് മയിലിന്റെ കരച്ചിൽ. ആകപ്പാടെ ഒരു സങ്കടമൂഡ്..പക്ഷെ നമ്മള് വിചാരിക്കുംപോലെ മയിലിനു അത്ര സങ്കടമൊന്നും ഉണ്ടാകില്ല.കേള്ക്കുന്ന ആളുകൾക്കാണ് അസ്വസ്ഥത...സങ്കടം...പഴയ പ്രേമങ്ങളും ഉടല്ക്കളികളും ഓര്മ്മ വരൽ. മഴക്കാലത്ത് പറയാനേ ഇല്ല.ഞാൻ മയിലുകളുമായി പ്രേമത്തിലാണ്,എന്റെ എല്ലാ അവസ്ഥകളിലും.വലിയ വലിയ പാറകളിലാണ് അവളുടെ ഉറക്കം.ഉറങ്ങിയെണീറ്റ് പട്രോളിംഗ് ജീപ്പുകളുടെ മുന്നിലേക്ക് കുനിഞ്ഞ് മുഖം കഴുകി മുറിയിലേക്ക് നടന്നു പോകാറാണ് പതിവ്.ഞാൻ വല്ലപ്പോഴും മാലിനിയെ കാണുന്നത് അങ്ങനെയാണ്. കാഴ്ചയിൽ അസാധാരണം എന്ന് തോന്നിക്കുന്ന ഒരു അസാധാരണ പെണ്‍കുട്ടി.
"നമ്മുടെ അപഥ സഞ്ചാരങ്ങൾ,
തുറന്ന കത്തുകൾ,
ചിത്രങ്ങൾ,
കൊലമരുന്നുകളിൽ നിന്ന്
അമ്മയുടെ കൊതി കൊണ്ടുമാത്രം
ഭൂമിയിലെത്തിയ കുഞ്ഞിനെക്കണക്കെ,
അത്ഭുതപ്പെട്ടും ആശ്ച്ചര്യപ്പെട്ടും
ഞാൻ ജീവിച്ചു തീർക്കട്ടെ."
കടും ചുവപ്പ് ചായം കൊണ്ട് കൂട്ടുകാരിയുടെ മുറിയുടെ ചുവരിൽ ഇങ്ങനെ എഴുതുകയാണ് മാലിനി.
എഴുതിക്കഴിഞ്ഞ് അവൾ കൂട്ടുകാരിക്കടുത്ത് ,ഇന്നേരത്ത് ഭൂമി കുലുങ്ങിയാലുണ്ടായെക്കാവുന്ന ബഹളങ്ങളെ പറ്റി ആലോചിച്ചു. അലമാരയിലെ ഉടുക്കാത്ത ഉടുപ്പുകൾ നേപ്പാളിലെത്തിക്കും എന്നും ആലോചിച്ച് കമിഴ്ന്നും ചെരിഞ്ഞും കിടന്നു. അത് കഴിഞ്ഞ് മലർ ന്നു കിടന്ന് നിശ്വസിച്ചു. അപ്പോൾ കറുത്ത കമ്പിളി കണക്കെ അവളുടെ മുടി മാലിനിയുടെ മുഖം മറച്ചു. മേൽ മറച്ചു,പിന്നെ അവൾ തന്നെ ഒരു പുതപ്പായി.
വേറൊരു ദിവസം ഞാൻ അവള്ക്ക് നേരെ എന്റെ ബൈക്ക് കൊണ്ടുപോയി. കുത്തേണ്ടതായിരുന്നു ഞാനവളെ.സത്യം പറഞ്ഞാൽ ഇരുട്ടത്ത് എനിക്ക് മനസ്സിലാകാഞ്ഞതാണ്.മനസ്സിലായിരു ന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?അവൾ ഒരൊറ്റക്കൈകൊണ്ട് എന്റെ വണ്ടി പിടിച്ചു നിർത്തി. എനിക്ക് വിയർത്തു.ഞാൻ വേഗത്തിൽ വണ്ടിയോടിച്ച് പോയി. അവൾ നിന്നെടത്തു തന്നെ നില്ക്കുകയാണ്.ഞെട്ടിക്കാണണം. രാത്രിയിൽ, അതും ആ മുളക്കാടിനടുത്ത്! പക്ഷെ അവളെന്റെ താടിക്ക് പിടിച്ച് കവിളത്ത് രണ്ടെണ്ണം പൊട്ടിക്കുന്ന ഒരു രംഗമാണ് ബ്രേക്ക് കയ്യിൽ കിട്ടിയ നിമിഷം,അവളുടെ ചൂടുള്ള കൈ എന്റെ കൈമേൽ അമർന്നപ്പോൾ എന്റെ മനസ്സിൽ വന്നത്.പിന്നെ ഞാൻ എങ്ങോട്ടാണ് പോയതെന്ന് എനിക്കോർമ്മയില്ല. അന്ന് രാത്രി മാലിനി മുറിയിലായിരിക്കും ഉറങ്ങിക്കാണുക. മുറിഞ്ഞു മുറിഞ്ഞു വീശുന്ന വലിയ കാറ്റിൽ,എനിക്കോ അവള്ക്കോ പേരറിയാത്ത മരത്തിന്റെ ഇലകൾ കിടക്കയിലേക്ക് വീഴുന്നുണ്ടായിരിക്കും.
ചുവരിലൊട്ടിച്ച ബാന്റ് എയ്ഡിൽ ആണ്
കഥ എഴുതിത്തുടങ്ങുന്നത്.
ഓടുന്ന സൈക്കിൾ ചക്രങ്ങളുടെ വേഗമാണ് ഉറുമ്പുകൾക്ക്.
കാൽ വിരലുകളിൽ ഒരു പെരുപ്പുണ്ട്,
ഇരുചക്രവാഹനത്തിന്റെ ചക്രങ്ങൾ കണക്കെ
എപ്പോഴും വിഴുങ്ങാവുന്ന ഒരു വേഗമാണ് ആളുകൾക്ക്,
ചില വണ്ടികൾക്കും.
നില്ക്കുന്ന ഓരോ ആളിലേക്കും എന്റെ നിഷ്കളങ്കത പിഴിഞ്ഞ് തെറിപ്പിച്ച്
ദാ, ഞാനിറങ്ങുന്നു,ഇന്നും.
മൂന്നാലു കഷ്ണം ബ്രെഡ്.ആദ്യത്തെ കഷ്ണം ആരും തിന്നാറില്ല. അത് അവസാനം വരെയും താഴേക്ക് ഇറങ്ങിയിറങ്ങിപ്പോകും. ആദ്യത്തെ കഷ്ണം അവസാനത്തെ കഷ്ണമാകും.മാലിനി അത് തിന്നും. ക്ലാസ്സിലെത്താൻ ഇന്നും വൈകും. കസേരയിൽ കയറി കുത്തിയിരിക്കും. ഉറക്കം വരുമ്പോ മറ്റെല്ലാവരും ചെയ്യുമ്പോലെ പുറത്തിറങ്ങി മുഖം കഴുകും.
ഞാനെന്റെ മുറിയിലിരുന്ന് പാട്ട് കേൾക്കുകയാണ്...
എല്ലാ വാതിലുകളും അടച്ചിട്ട്,ഉറക്കെയുള്ള പതിഞ്ഞ സംഗീതത്തിൽ തനിയെ ലയിച്ച് നൃത്തം ചെയ്യുകയാണ് മാലിനി.ഉടലിനെ മൊത്തം കാൽ വിരലുകളിലെക്ക് കൊണ്ടുവന്നു നിർത്തി.ടിഷ്യൂ പേപ്പർ കണക്കെ, ഒരു കഷ്ണം പുത്തരെക്കുല് കണക്കെ,അല്ലെങ്കിൽ കനം കുറഞ്ഞ ഒരു കടലാസുകനക്കെ മുറിയിൽ പാറി നടക്കുന്നു.ഇങ്ങനെ ചെയ്യുന്നത് ആത്മരതിയുടെ വേറൊരു വേർഷനാണ്. അതായത് ഒരാള് അയാളുടെ ഉടലിനെ മനസ്സിനോട് അത്രയ്ക്ക് ചേര്ത്തു നിർത്താൻ കഠിനമായി ശ്രമിക്കുന്നു.ഒരാൾക്കും ഉപകാരമില്ലാത്തതായി ലോകത്ത് ഒരു ചുവടു പോലുമില്ല. ഒരു വിരലനക്കം പോലുമില്ല. എല്ലാവരും എല്ലാവരുടെതും ആണ് എന്നാൽ ഒരാള് ആരുടെതുമല്ലാതാകുന്നത് അയാളുടെ മരണത്തിനു മുന്പെയും ആകാം. ഇവടെ അയാൾ ശരിക്കും ലിംഗഭേദമില്ലാത്ത വാക്കാണ്. അത് അങ്ങനെ വായികുമെങ്കിൽ നന്ന്. ഞാൻ പറഞ്ഞു വന്നത് മാലിനിയെക്കുറിച്ചാണ്. മാലിനിക്ക് ഈ ലോകത്ത് ഇല്ലാത്ത ഇടങ്ങളെപ്പറ്റിയാണ്.മാലിനിക്ക് ഇന്നേ വരെ അറിയാത്ത മണങ്ങളെപ്പറ്റിയാണ്.മണങ്ങൾ എന്ന് വെച്ചാൽ എല്ലാ തരത്തിലുമുള്ളവ.ഒരു പെണ്ണ്‍ അവളുടെ ഇരുപതുകളിലെത്തും മുമ്പ് മണക്കാൻ വലിയ ഇടയില്ലാത്തവ.പക്ഷെ അവയെല്ലാം മാലിനി അറിഞ്ഞുകാണും.
. ഇങ്ങനെ മാലിനിയെക്കുറിച്ച് പറഞ്ഞാൽ എപ്പോഴും ഞാൻ ഒരാള്ക്ക് കിട്ടാതെ പോകുന്ന സംഗതികളെക്കുറിച്ച് പറയും.മാലിനിക്ക് ഒട്ടകങ്ങളെ ഇഷ്ടമാണ്.ഒട്ടകക്കമ്മൽ,ഒട്ടകച് ചിത്രമുള്ള ടീ ഷർട്ട്,പുള്ളികളുള്ള ചുവന്ന തുണികൊണ്ടുള്ള ഒട്ടകച്ചിത്രമുള് ള ചെറിയ നോട്ട്ബുക്ക്,അതും രാജസ്ഥാനിലെ ഒരു റീഹബിലിറ്റെഷൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയത്.എന്തോ തേടിയാണ് ഒട്ടകം എപ്പോഴും നടക്കുന്നത്. എല്ലായിടത്തും എന്തോ തിരയുന്ന വലിയ നീണ്ട കഴുത്ത്. ഒട്ടകങ്ങളെ എന്തിനാണ് അവൾ അത്രയധികം സ്നേഹിക്കുന്നത് എന്ന് എനിക്കൊട്ടും മനസ്സിലായില്ല. എന്റെ നേരങ്ങളിലെല്ലാം അവളും അവളുടെ ഒട്ടക ഒബ്സഷനും കയറി വന്നു ശല്യമായിത്തുടങ്ങിയപ്പോൾ ഞാൻ അവളെ കാണാൻ തീരുമാനിച്ചു.പക്ഷെ എനിക്കവളെ അറിയില്ല,മാലിനി എന്റെ ആരുമല്ല
2015 ജൂൺ 20, ശനിയാഴ്‌ച
ഒരു പഴേ ഫ്ലോറാ പെൻസിൽ
"ഒറങ്ങ്യാപ്പോരെ, സ്വപ്നോം കണ്ട് ?"
"കാണാറില്ല ഇപ്പൊ"
"കഥ പറേണ ?"
"ഏതാ.."
"പെൻസിലിന്റെ ?"
"ഒരു ഫ്ലോറാ പെൻസിൽ"
"മം "
"അതാണെങ്കി ഒരു പഴേ ബുക്സ്ടാളിന്റെ ഒരു മൂലക്ക്, പയകിത്തേഞ്ഞു ബസാറിലെ പൊടി പുതഞ്ഞ് അങ്ങനെ ഇരിക്കുവാ...അപ്പൊ ആണ് ഒരു കിറുക്ക് പെണ്ണ് ആ വയിക്ക് വരുന്നത്.."
"മം "
"പയേ പെൻസിലാനല്ലൊ
എന്നിട്ട് ..
ഒന്ന് എനക്കും വേണല്ലോന്ന് , അങ്ങനെ ഓളൊരു പെൻസിലും ബാങ്ങി മയ്യത്ത് ചളി പുളി റോഡില്ക്കൂടി നടക്കാൻ തൊടങ്ങി."
"എന്നിട്ടോ "
"എന്നിട്ട് പെൻസില് ആകെ വല്ലാണ്ടായി ."
"മം "
"വേണ്ടേരുന്നൂ ന്നു തോന്നി
ചാകാനല്ല സൂക്ഷിക്കാന കൊണ്ടോന്നെ ന്ന് ഓള് പറഞ്ഞിട്ടും പെൻസിലിനു സമാധാനോല്ല."
"മം"
"എന്റെ മേശേൽ വെറ്തെ ഇങ്ങനെ ഇരുന്നോണ്ടാ മതി , പെന്സില്നു പക്ഷെ പഴേ കട..പഴേ സ്ഥലം...പഴേ പൊടി എല്ലം മതിയേരുന്നു."
"മം "
"പല പ്രാവശ്യം പിന്നെ ഒളിച്ചോടാൻ നോക്കി
ഓൾക്ക് അത്രക്ക് ഇഷ്ടായ്രുന്നു
പിങ്ക് പൂക്കൾ...പച്ച ഇലകൾ ആകെ സമധാനോള്ള പെൻസിൽ.അയ്നെ കണ്ടോണ്ടിരിക്കാൻ..."
"ആവ് യെന്തൊരു പ്രേമാ "
"പക്ഷെ പെൻസിൽനു ഇതൊന്നും അത്ര പിടിച്ചേയില്ല...പഴേ കട,പഴേ പൊടി പഴേ കാലം ...നൊസ്താാാൾജിയ."
"എന്നിട്ടെന്തായി ?"
"എന്താവാൻ ? ഓള് പെൻസിൽനെ ഒന്നും ചെയ്തില്ല
അങ്ങനെ സൂക്ഷിച്ചു,പ്രാന്തെടുക്കുമ്പോ ഒന്നാകെ ചെത്തിച്ചെത്തി കൊന്നുകളയാൻ!"
"രസണ്ട് "
"രസോല്ല,ഇത് രസോല്ലാത്ത കഥയ"
"അതെന്താ ?"
"പെൻസില് ഓളെ പ്രേമിക്ക എപ്പാന്നറിയോ
പെന്സിലിനു ജീവിതം മടുത്ത് ഓൾടെ കത്തിക്ക് തലവെച്ച് കൊടുക്കുമ്പോ...ഓൾടെ കുറിപ്പുകൾ ഏറ്റുവാങ്ങി ഉത്തരവാദിത്തത്തോടെ എഴ്തുമ്പോ
ലെഡ് ഛർദ്ദിക്കുമ്പോ
അർബുദം പിടിച്ച പോലത്തെ ആത്മാവ് തുറന്നിട്ട് മലര്ന്നു കിടന്ന് അത് പെടക്കും
എനിം കൊറേക്കൊറെ എഴ്താൻ പറേം
ഇങ്ങനാണ് കഥെലെ തിരിവ്."
"ഇഷ്ടായി..."
2015 മാർച്ച് 28, ശനിയാഴ്‌ച
കള്ളിമുൾത്തലകൾ
ഓളത്തിലൊഴുമ്പോൾ കിളിക്ക് മുടിയുണ്ടാകില്ല.
തലയിൽ
കാറ്റിനുറയാൻ പോലും
ഒരിത്തിരി മുടിയുണ്ടാകില്ല.
കിളിക്കിനി ചുവന്ന തൂവാല വലിച്ചു കെട്ടാം
ഇടയ്ക്കിടെ ഒഴുക്കിലിറങ്ങാം
കഴുത്തു മൂടാനോ കഴുത്തു മൂടാനോ
കഴുത്തുമൂടിക്കനപ്പിക്കാനോ ഇനി മുടിയില്ല മുടിയില്ല!
ഹോ ഹോ മുടിയില്ല!
തലയിൽ
കാറ്റിനുറയാൻ പോലും
ഒരിത്തിരി മുടിയുണ്ടാകില്ല.
കിളിക്കിനി ചുവന്ന തൂവാല വലിച്ചു കെട്ടാം
ഇടയ്ക്കിടെ ഒഴുക്കിലിറങ്ങാം
കഴുത്തു മൂടാനോ കഴുത്തു മൂടാനോ
കഴുത്തുമൂടിക്കനപ്പിക്കാനോ ഇനി മുടിയില്ല മുടിയില്ല!
ഹോ ഹോ മുടിയില്ല!
നീന്തുമ്പോൾ പൂച്ചക്ക് മുടിയുണ്ടാകില്ല
മീനുകളെ നേരിട്ട് നീന്തിച്ചെന്നു പിടിക്കുന്നേരമൊന്നും
പൂച്ചക്ക് മുടിയില്ല,നീളൻ ചുരുളുകളില്ല
കടുംവെയിലത്ത് ആയിരം വാര നടന്നിട്ടും
എത്താഞ്ഞിട്ടു തന്നെയാണ്,
അല്ലാതെ വിശന്നിട്ടല്ല
പൂച്ച പുഴയിൽ ചാടിയത്.
മീനുകളെ നേരിട്ട് നീന്തിച്ചെന്നു പിടിക്കുന്നേരമൊന്നും
പൂച്ചക്ക് മുടിയില്ല,നീളൻ ചുരുളുകളില്ല
കടുംവെയിലത്ത് ആയിരം വാര നടന്നിട്ടും
എത്താഞ്ഞിട്ടു തന്നെയാണ്,
അല്ലാതെ വിശന്നിട്ടല്ല
പൂച്ച പുഴയിൽ ചാടിയത്.
ഒട്ടകത്തിനു ജലദോഷം വന്നത് എന്നിട്ടാണ്,
മഞ്ഞു തുറന്നു തുറന്നു പോകാൻ
തലയിൽ ഒരിത്തിരി കൂരമ്പുമുടി ഇല്ലായിരുന്നു.
എത്ര വിറച്ചിട്ടും തുമ്മീട്ടും
മൂക്കൊലിച്ചിട്ടും
ഒട്ടകത്തിനു മടുത്തില്ല
കാലാണെങ്കിൽ മുട്ടോളം
മഞ്ഞിലാഴുന്നുണ്ട്
മേലാണെങ്കിൽ...
ചെവിയാണെങ്കിൽ...
വാലാണെങ്കിൽ...
കള്ളിമുൾപ്പൂക്കാലം കണക്കെ
വെളുപ്പിനുള്ളിൽ ഒട്ടകം നിറങ്ങൾ കണ്ടു
കള്ളിമുൾപ്പൂക്കൾ.
ഞാൻ ഒട്ടകം.
ഞാൻ ഒട്ടകം.
പൂക്കൾ കരഞ്ഞു.
എത്ര കാത്തിരുന്നിട്ടും ഒട്ടകക്കൂട്ടംവന്നില്ല.
മഞ്ഞ് നന്നേ പിടിച്ചു.
തലയില നിറയെ പൂക്കൾ
ചെവിയിലൂടെ പണ്ട് തിന്ന ചിലന്തികൾ
പുറത്തോട്ട് പ്രേത പ്രവേശനം.
മഞ്ഞു തുറന്നു തുറന്നു പോകാൻ
തലയിൽ ഒരിത്തിരി കൂരമ്പുമുടി ഇല്ലായിരുന്നു.
എത്ര വിറച്ചിട്ടും തുമ്മീട്ടും
മൂക്കൊലിച്ചിട്ടും
ഒട്ടകത്തിനു മടുത്തില്ല
കാലാണെങ്കിൽ മുട്ടോളം
മഞ്ഞിലാഴുന്നുണ്ട്
മേലാണെങ്കിൽ...
ചെവിയാണെങ്കിൽ...
വാലാണെങ്കിൽ...
കള്ളിമുൾപ്പൂക്കാലം കണക്കെ
വെളുപ്പിനുള്ളിൽ ഒട്ടകം നിറങ്ങൾ കണ്ടു
കള്ളിമുൾപ്പൂക്കൾ.
ഞാൻ ഒട്ടകം.
ഞാൻ ഒട്ടകം.
പൂക്കൾ കരഞ്ഞു.
എത്ര കാത്തിരുന്നിട്ടും ഒട്ടകക്കൂട്ടംവന്നില്ല.
മഞ്ഞ് നന്നേ പിടിച്ചു.
തലയില നിറയെ പൂക്കൾ
ചെവിയിലൂടെ പണ്ട് തിന്ന ചിലന്തികൾ
പുറത്തോട്ട് പ്രേത പ്രവേശനം.
ഒട്ടകം ഒന്നും കണ്ടില്ല
ചിരിച്ചു.
മഞ്ഞിൽ ഇല്ലാത്ത നിറങ്ങൾ കണ്ടു
അതിരിലെവിടെയോ നിന്ന്
സ്വന്തം നെറ്റിയിലേക്ക് ഉമ്മ വെച്ച
ഒരു തോക്കിൽ നിന്ന്
കുമുകുമാന്ന് സ്വന്തം ചോര ഒഴുകുന്നതും കണ്ടു.
ചിരിച്ചു.
മഞ്ഞിൽ ഇല്ലാത്ത നിറങ്ങൾ കണ്ടു
അതിരിലെവിടെയോ നിന്ന്
സ്വന്തം നെറ്റിയിലേക്ക് ഉമ്മ വെച്ച
ഒരു തോക്കിൽ നിന്ന്
കുമുകുമാന്ന് സ്വന്തം ചോര ഒഴുകുന്നതും കണ്ടു.
2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച
ഇങ്ങന നോക്കണ്ടാ ട്ടാ
ഞാനും നീയും കുശുകുശുത്തപ്പോം,
ഞാനും നീയും കുളിക്കാതെ,മുടി ചീകാതെ നടന്നപ്പോം,
ഞാനും നീയും ചെറ്യേ ഹോട്ടലിലെ
അടുപ്പിച്ചിട്ട സ്റ്റൂളുകളിൽ
ചേർന്നിരുന്നപ്പോം,
ഞാനും നീയും വല്യ ഒച്ചേൽ
പൊട്ടിച്ചിരിച്ചപ്പോം,
ഞാനും നീയും വഴി മുടക്കി നിന്ന്
സിഗർത്ത് വെലിച്ചപ്പോം,
ഞാനും നീയും ചങ്കു വലിഞ്ഞ്
മുദ്രാവാക്യം വിളിച്ചപ്പോം,
ഞാനും നീയും മതില് ചാരി നിന്ന്
ചുരുട്ടിയപ്പോം,
ഞാനും നീയും അടച്ചിട്ട മുറീലിരുന്ന്
സിനിമ കണ്ടോണ്ടിരുന്നപ്പോം,
ഞാനും നീയും കമിഴ്ന്നും മലന്നും കെടന്ന്
ഒറങ്ങുമ്മുമ്പേ
പാതിക്കണ്ണിലെക്കൂടെ പ്രേമത്തോടെ
നമ്മളെ നോക്കിയപ്പോം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
ആ പ്രാന്തമ്മാര് നമ്മളെ
നോക്ക്ന്നുണ്ടായിരുന്നൂന്ന്
ഞാനും നീയും കുളിക്കാതെ,മുടി ചീകാതെ നടന്നപ്പോം,
ഞാനും നീയും ചെറ്യേ ഹോട്ടലിലെ
അടുപ്പിച്ചിട്ട സ്റ്റൂളുകളിൽ
ചേർന്നിരുന്നപ്പോം,
ഞാനും നീയും വല്യ ഒച്ചേൽ
പൊട്ടിച്ചിരിച്ചപ്പോം,
ഞാനും നീയും വഴി മുടക്കി നിന്ന്
സിഗർത്ത് വെലിച്ചപ്പോം,
ഞാനും നീയും ചങ്കു വലിഞ്ഞ്
മുദ്രാവാക്യം വിളിച്ചപ്പോം,
ഞാനും നീയും മതില് ചാരി നിന്ന്
ചുരുട്ടിയപ്പോം,
ഞാനും നീയും അടച്ചിട്ട മുറീലിരുന്ന്
സിനിമ കണ്ടോണ്ടിരുന്നപ്പോം,
ഞാനും നീയും കമിഴ്ന്നും മലന്നും കെടന്ന്
ഒറങ്ങുമ്മുമ്പേ
പാതിക്കണ്ണിലെക്കൂടെ പ്രേമത്തോടെ
നമ്മളെ നോക്കിയപ്പോം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
ആ പ്രാന്തമ്മാര് നമ്മളെ
നോക്ക്ന്നുണ്ടായിരുന്നൂന്ന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)