2015, ജൂൺ 20, ശനിയാഴ്‌ച

ഒരു പഴേ ഫ്ലോറാ പെൻസിൽ

"ഒറങ്ങ്യാപ്പോരെ, സ്വപ്നോം കണ്ട് ?"
"കാണാറില്ല ഇപ്പൊ"
"കഥ പറേണ ?"
"ഏതാ.."
"പെൻസിലിന്റെ ?" 
"ഒരു ഫ്ലോറാ പെൻസിൽ" 
"മം "
"അതാണെങ്കി ഒരു പഴേ ബുക്സ്ടാളിന്റെ ഒരു മൂലക്ക്, പയകിത്തേഞ്ഞു ബസാറിലെ പൊടി പുതഞ്ഞ് അങ്ങനെ ഇരിക്കുവാ...അപ്പൊ ആണ് ഒരു കിറുക്ക് പെണ്ണ് ആ വയിക്ക് വരുന്നത്.."
"മം "
"പയേ പെൻസിലാനല്ലൊ 
എന്നിട്ട് ..
ഒന്ന് എനക്കും വേണല്ലോന്ന് , അങ്ങനെ ഓളൊരു പെൻസിലും ബാങ്ങി മയ്യത്ത് ചളി പുളി റോഡില്ക്കൂടി നടക്കാൻ തൊടങ്ങി."
"എന്നിട്ടോ "
"എന്നിട്ട് പെൻസില് ആകെ വല്ലാണ്ടായി ."
"മം "
"വേണ്ടേരുന്നൂ ന്നു തോന്നി 
ചാകാനല്ല സൂക്ഷിക്കാന കൊണ്ടോന്നെ ന്ന് ഓള് പറഞ്ഞിട്ടും പെൻസിലിനു സമാധാനോല്ല."
"മം" 
"എന്റെ  മേശേൽ വെറ്തെ ഇങ്ങനെ ഇരുന്നോണ്ടാ മതി , പെന്സില്നു പക്ഷെ പഴേ കട..പഴേ സ്ഥലം...പഴേ പൊടി   എല്ലം മതിയേരുന്നു."
"മം "
"പല പ്രാവശ്യം പിന്നെ ഒളിച്ചോടാൻ നോക്കി 
ഓൾക്ക് അത്രക്ക് ഇഷ്ടായ്രുന്നു 
പിങ്ക് പൂക്കൾ...പച്ച ഇലകൾ ആകെ സമധാനോള്ള പെൻസിൽ.അയ്നെ കണ്ടോണ്ടിരിക്കാൻ..."
"ആവ് യെന്തൊരു പ്രേമാ "
"പക്ഷെ പെൻസിൽനു ഇതൊന്നും അത്ര പിടിച്ചേയില്ല...പഴേ കട,പഴേ പൊടി പഴേ കാലം ...നൊസ്താാാൾജിയ."
"എന്നിട്ടെന്തായി ?"
"എന്താവാൻ ? ഓള് പെൻസിൽനെ ഒന്നും ചെയ്തില്ല 
അങ്ങനെ സൂക്ഷിച്ചു,പ്രാന്തെടുക്കുമ്പോ ഒന്നാകെ ചെത്തിച്ചെത്തി കൊന്നുകളയാൻ!"
"രസണ്ട് "
"രസോല്ല,ഇത് രസോല്ലാത്ത കഥയ"
"അതെന്താ ?"
"പെൻസില് ഓളെ പ്രേമിക്ക എപ്പാന്നറിയോ 
പെന്സിലിനു ജീവിതം മടുത്ത് ഓൾടെ കത്തിക്ക് തലവെച്ച് കൊടുക്കുമ്പോ...ഓൾടെ കുറിപ്പുകൾ ഏറ്റുവാങ്ങി ഉത്തരവാദിത്തത്തോടെ എഴ്തുമ്പോ 
ലെഡ് ഛർദ്ദിക്കുമ്പോ 
അർബുദം പിടിച്ച പോലത്തെ ആത്മാവ് തുറന്നിട്ട്‌ മലര്ന്നു കിടന്ന് അത് പെടക്കും 
എനിം കൊറേക്കൊറെ എഴ്താൻ പറേം 
ഇങ്ങനാണ് കഥെലെ തിരിവ്."
"ഇഷ്ടായി..."