2015, നവംബർ 16, തിങ്കളാഴ്‌ച

'ആരണ്യകം'കാണണം,




ഉടുപ്പ്  വേണം
മീൻ പൊതിഞ്ഞ കടലാസ് കൊണ്ട്

തെളിവെള്ളം മെഴുക്കിയ
കണ്ണട വേണം
കണ്ണീരിലൂടെക്കണക്കെ
എല്ലാം നനഞ്ഞു കാണണം.
പുല്ലെണ്ണത്തുമ്പിൽ
തൂങ്ങിക്കിടന്നു വേണം
ഭൂമിക്കു വേണ്ടി മുദ്രാവാക്യം വിളിക്കാൻ
അന്യായമായി
വേരുകൾക്ക് ചുറ്റും മതില് കെട്ടിയോരോടും
കാട്ടുകാരെ പുറത്താക്കിയവരോടും
 നേർക്ക്‌നേരെ വാക്കുതർക്കിക്കണം,
അതും  പുല്ലെണ്ണയിൽ ചവിട്ടി നിന്ന്.
'ആരണ്യകം'കാണണം
ഓർമ്മയിൽ ഓരോ രംഗവും വേണം
ആരണ്യകം കാണണം
ഓരോ വാക്കും വേണം
ഓരോ ഞെട്ടലും വേണം
വിലക്കപ്പെട്ട പെണ്ണിന്റെ
കലക്ക ആത്മാവ് വേണം
വിലക്കപ്പെട്ട മണ്ണിന്റെ
കലക്ക ആത്മാവ് വേണം
"കേരളത്തിലെ പാമ്പുകൾ, വേറൊരു പുസ്തകം..
കേരളത്തിലെ ചെടികളെപ്പറ്റിയുമൊരു
പുസ്തകം വരുന്നുണ്ടെന്ന്
ആഴ്ചപ്പതിപ്പിൽ പരസ്യം കണ്ടു...

ഹം..കേരളത്തിലെ മനുഷ്യരെപ്പറ്റി വല്ല പുസ്തകോം വന്നിട്ടുണ്ടോ?

ഞാൻ...ഞാൻ കണ്ടിട്ടില്ല

ഒരു രസമില്ലാത്ത വിഷയം...ആരുമെഴുതാൻ മെനക്കെട്ടിട്ടില്ല
എഴുതിയാത്തന്നെ, നിങ്ങളൊന്നും വായിക്കേമില്ല."

എന്നോട് ചൊടിച്ചോ ?
എന്തിനു ?
ഇത്ര അത്യാഗ്രഹിയായതിനു ?
ഞാനത്യാഗ്രഹിയാണ്
എനക്ക് കൊറേ അത്യാഗ്രഹികളെ അറിയാം
കൊറേ അത്യാഗ്രഹികളുമായി ഞാൻ പ്രണയത്തിലാണ്

ambitious, എന്ത് രസമുള്ള  വാക്കല്ലേ
എന്റെ അത്യാഗ്രഹികളേ!!
തീ കണക്കത്തെ ആണ്, മഞ്ഞു കണക്കത്തെ അല്ല
ക്ലീഷേ ആണ്, എന്നാലെന്താ
നമ്മൾ ക്ലീഷേകളല്ലേ
നമ്മളെ ക്ലീഷേകളാക്കിയത് ആ പോകുന്ന ആൾക്കാരല്ലേ
ഒരൊറ്റ അച്ചിലിട്ട്,
ഒരുപോലത്തെ സ്റ്റിക്കറൊട്ടിച്ച്...



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ